നാഗ്പൂര്‍: പാന്‍ഷോപ്പില്‍ നിന്നു സിഗററ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ 28 കാരനെ 24 കാരിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. നാലു കൊച്ചു പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത്ത് രാത്തോഡിനെയാണ് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. നാഗ്പൂരിലെ മാനേവാഡയിലെ ഒരു പാന്‍ഷോപ്പിന് മുന്നില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സവിതാ സായരേ എന്ന സുഹൃത്തിനൊപ്പം പാന്‍ഷോപ്പില്‍ നിന്നും സിഗററ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ രത്തോഡ് തന്നെ തുറിച്ചുനോക്കുന്നതായി ജയശ്രീ പന്ധാരേ എന്ന യുവതിക്ക് തോന്നിയത് മുതലാണ് വഴക്ക് Read More…