നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോംഗ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. ആദ്യമായി കാര്‍ ഓടിക്കുന്ന 95 വയസ്സുള്ള ഒരു സ്ത്രീയെ അഭിനന്ദിച്ച് ഇട്ടിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ”പ്രായം തീര്‍ച്ചയായും ഒരു സംഖ്യ മാത്രമാണെന്ന് തെളിയുന്നു” ടെംജെന്‍ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു. തന്റെ മുത്തശ്ശിയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്ത സുമിത് നേഗി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഹ്രസ്വ ക്ലിപ്പ് ആദ്യം പോസ്റ്റ് ചെയ്തത്. ‘ഞാന്‍ എന്റെ മുത്തശ്ശിയെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു. Read More…