2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു. 2022 ഏപ്രില്‍ 28 നായിരുന്നു മൈഥിലിയുടെ വിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ഇവരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്കൊരു മകന്‍ ജനിച്ചതും മൈഥിലി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി അറിയിച്ചിരുന്നു. Read More…