Oddly News

മരിച്ചെന്ന് കരുതി, ശവപ്പെട്ടിക്കുള്ളിൽ നിന്ന് ജീവനോടെ എഴുന്നേറ്റ് 15-കാരി! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മരിച്ചെന്നു കരുതി ശവപ്പെട്ടിയിലാക്കിയ പതിനഞ്ചുകാരി ചടങ്ങുകൾക്കിടെ ജീവനോടെ എഴുന്നേറ്റു. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് യൂലെയ്ഡി എന്ന പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിലച്ചെന്ന് തോന്നി പിതാവ് പെൺകുട്ടിയെ വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടിക്കുള്ളിലാക്കി. എന്നാൽ ചടങ്ങിനിടെ ശവപ്പെട്ടിയിൽ നിന്ന് ശബ്ദം കേട്ട് മൂടി തുറന്നപ്പോൾ പെൺകുട്ടി ജീവനോടെ എഴുന്നേൽക്കുകയായിരുന്നു. ഗ്വാട്ടിമാലയിലെ ഈ സംഭവം അത്ഭുതമാണെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ദൈവത്തെ സ്തുതിക്കുന്ന വീഡിയോ വൈറലായി. അതേസമയം, വീഡിയോയെയും കുടുംബത്തിന്റെ നടപടിയെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. Read More…

Crime

‘അമ്മേ ഇവർ എന്നെ കൊല്ലും’: ആണ്‍സുഹൃത്തിനൊപ്പം ഹോംസ്റ്റേയിലെത്തി, 22കാരി മരിച്ച നിലയിൽ; ദുരൂഹത

ഗുവാഹട്ടി സർവകലാശാലയിലെ 22 കാരിയായ സോഷ്യോളജി വിദ്യാർഥിനി നിമിഷ ഥാക്കുരിയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാരാപുർ സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം ഗരാൽ-ധാരാപൂർ പ്രദേശത്തെ ഒരു ഹോംസ്റ്റേയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ ആഷിക് അലി, ഹോംസ്റ്റേ ഉടമ ജയന്ത ചാക്കി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. “രുദ്രാസ് കിച്ചൺ” എന്ന ഹോംസ്റ്റേയിലാണ് നിമിഷ ആൺസുഹൃത്തിനൊപ്പം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ഭയന്നുവിറച്ച നിലയിൽ നിമിഷ അമ്മയെ ഫോണിൽ വിളിച്ചിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. പുലർച്ചെ ഏകദേശം Read More…