Crime

ഹോട്ടൽമുറിയിലേക്ക് കയറി, ഉടൻ നവവധു കുഴഞ്ഞുവീണു; പിന്നാലെ മരണം; രണ്ടാം വിവാഹം മറച്ചുവെച്ച് ഭര്‍ത്താവ്, ദുരൂഹത- വീഡിയോ

ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ഹോട്ടൽ മുറിയിൽ വച്ച് നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഭർത്താവിനൊപ്പം ഹോട്ടലിലെത്തിയ 28 കാരിയായ മുസ്കാൻ സിമോലിയ കുഴഞ്ഞുവീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ഈ വർഷം ജൂൺ 29-നായിരുന്നു മധ്യപ്രദേശ് വിദിഷ സ്വദേശിയായ ബാങ്ക് മാനേജർ നിനേഷും മുസ്കാനും തമ്മിലുള്ള വിവാഹം നടന്നത്. ഒക്ടോബർ 10-ന് റെയിൽവേ ജൂനിയർ എൻജിനീയർ Read More…