Featured Spotlight

കിടിലന്‍ ഓഫര്‍! ലീഡ് പിടിച്ചാല്‍ ബൂത്ത് ഭാരവാഹിക്ക് വിദേശത്ത് 15ദിവസത്തെ ഉല്ലാസയാത്ര

തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് വൻ ഭൂരിപക്ഷം നൽകുന്ന ബൂത്ത് ഭാരവാഹികൾക്ക് ആവേശകരമായ സമ്മാനവാഗ്ദാനവുമായി മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സ്വന്തം ബൂത്തിൽ സ്ഥാനാർത്ഥിയെ മുന്നിലെത്തിക്കുന്ന ഭാരവാഹികൾക്ക് 15 ദിവസത്തെ വിദേശയാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഈ അവസരം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. തവനൂരിൽ ലീഗ് മത്സരിച്ചിരുന്നെങ്കിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാവാണ് ബാവ ഹാജി. മണ്ഡലത്തിൽ ഇത്തവണ Read More…

Spotlight

മദ്റസാ ബോർഡ് ചെയർമാൻസ്ഥാനം രാജിവെക്കും; കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗിലേക്ക്, മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരെ ചിലതൊക്കെ പറയാനുണ്ടെന്ന്

പത്ത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ച് മുൻ എം.എൽ.എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. പാണക്കാട്ടെത്തി ലീഗ് അംഗത്വം സ്വീകരിച്ച അദ്ദേഹം, മദ്റസാ ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുകയാണ് ഇനി ലക്ഷ്യമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരെ ചില കാര്യങ്ങൾ വൈകീട്ട് നടക്കുന്ന യു.ഡി.എഫ് കൺവൻഷനിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികരെ ചേർത്തുപിടിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് പലരും പാർട്ടി വിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപാധികളില്ലാതെയാണ് കാരാട്ട് Read More…