ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടുന്നത് തന്നെ അസാധാരണമായ കാര്യമാണ്. അപ്പോള്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം നേടുക എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അസം താരം റിയാന്‍ പരാഗ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെയാണ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിനെതിരെ പുറത്താകാതെ 57 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ രണ്ട് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടി20യില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടിയ ഏക ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ബീഹാര്‍, സര്‍വീസസ്, സിക്കിം, ചണ്ഡിഗഡ്, ഹിമാചല്‍ Read More…
Tag: Mushtaq Ali Trophy
മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു തകര്‍ത്തുവാരുന്നു ; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം
ലോകകപ്പ് ടീമില്‍ അവഗണിക്കപ്പെട്ട മലയാളിതാരം സഞ്ജുസാംസണ്‍ മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തുവാരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുസാംസണ്‍ അര്‍ദ്ധശതകം നേടി. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര ടി 20 മത്സരത്തില്‍ കേരളവും ഒഡീഷയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. തന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ നാല് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തി. 11.1 ഓവറില്‍ 90/2 എന്ന Read More…
കഴിവില്‍ സംശയിച്ചവര്‍ക്ക് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ കിടലന്‍ മറുപടി
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശ സഞ്ജു സാംസണ് മാത്രമല്ല മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മുഴുവനുമുണ്ട്. തന്റെ ബാറ്റിംഗ് മികവിനെ സംശയിച്ചവര്‍ക്ക് സഞ്ജുവിന്റെ ബാറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ നായകനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ അടിച്ചുതകര്‍ത്തു. തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സഞ്ജു ടീമിന് ഉയര്‍ന്ന സ്‌കോറും സമ്മാനിച്ചു. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ Read More…