Oddly News

കടലിൽ ഒഴുകിനടന്ന് ആയിരക്കണക്കിന് ഐഫോണുകൾ! ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ചരക്കുകപ്പൽ തകർന്നു- വീഡിയോ

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച സമുദ്ര മൈനിൽ ഇടിച്ച് വൻ കണ്ടെയ്‌നർ കപ്പൽ തകർന്ന് അപകടമുണ്ടായി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഐഫോണുകളും മറ്റ് വിലപിടിപ്പുള്ള ഉൽപ്പന്നങ്ങളും കടലിൽ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. 2,500-ലധികം കണ്ടെയ്നറുകൾ വഹിച്ചിരുന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ കപ്പൽ മൈനിൽ തട്ടി മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. അനുമതിയില്ലാത്തതും അപകടകരവുമായ സമുദ്രപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഇറാൻ ആരോപിച്ചു. Read More…