Sports

സഹോദരന്മാര്‍ ഒരുമിച്ച് കളത്തില്‍ ; കേരളബ്‌ളാസ്‌റ്റേഴ്‌സില്‍ അപൂര്‍വ്വ നിമിഷം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. കൊച്ചിയിലെ ആരാധകരുടെ ആരവത്തിനും ബഹളത്തിനും ഇടയില്‍ കളിക്കുക എന്നത് എതിര്‍ ടീമുകളെ സംബന്ധിച്ച് ഏറെ ഭീതിദവുമാണ്. വെള്ളിയാഴ്ച കൊച്ചിയിലെ തങ്ങളുടെ ഹോം മാച്ചില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിനായി സഹോദരങ്ങള്‍ കളത്തിലിറങ്ങി അപൂര്‍വ്വത കൈവരിച്ചു. ബ്‌ളാസ്‌റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ മുഹമ്മദ് അയ്മനും സഹോദരന്‍ മുഹമ്മദ് അസ്ഹറും മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി. 82 ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ പകരക്കാരനായിട്ടാണ് അസ്ഹര്‍ കളത്തിലെത്തിയത്. ഇതോടെ സഹോദരങ്ങള്‍ ആദ്യമായി കളത്തില്‍ ഒരുമിച്ചു. ഇതാദ്യമായിട്ടാണ് Read More…