തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നുള്ള ജെജു എയര്‍ വിമാനം ബെല്ലി ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ മുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തീഗോളമായി മാറുന്നതിന്റെ ഭയാനകദൃശ്യങ്ങള്‍ പുറത്തുവന്നു. ബജറ്റ് എയര്‍ലൈനിന്റെ 15 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-800 വിമാനം റണ്‍വേയ്ക്ക് കുറുകെ തെന്നി കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിക്കുകയും സ്ഫോടനം ഉണ്ടാകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. അപകടത്തിന് മുമ്പ് വിമാനത്തിന്റെ വലതു ചിറകില്‍ ഒരു തീപ്പൊരി കണ്ടതായി വിമാനത്താവളത്തിനടുത്തുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന ദൃക്സാക്ഷി യൂ ജേ-യോങ് (41) യോന്‍ഹാപ്പ് എഎഫ്പിയോട് പറഞ്ഞു. വിമാനത്തിന് എന്തോ Read More…