Crime

ആക്രമിച്ച പുള്ളിപ്പുലിയിൽ നിന്ന് ഒൻപത് വയസുള്ള മകനെ അതിവിദഗ്ധമായി രക്ഷിച്ച് അമ്മ

മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിൽ ഒൻപതു വയസുകാരനെ ആക്രമിച്ച പുള്ളിപുലിയെ വിരട്ടിയോടിച്ച് അമ്മ. ബുധനാഴ്ച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരനാണ് പുള്ളിപുലിയുടെ ആക്രമണം നേരിട്ടത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ പുള്ളിപുലിയോട് പോരാടുകയും മകനെ അതിവിദഗ്ധമായി രക്ഷിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ വിജയ്പൂർ ആശുപത്രിയിലേക്കും അവിടെ നിന്ന് , ഗ്വാളിയോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ കുട്ടി നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പുള്ളിപ്പുലിയുടെ Read More…