Featured Movie News

‘ജയിലർ പാൻ- ഇന്ത്യനല്ല’; രജനി ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തമന്ന

ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ‘ജയിലർ’ ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. രജനികാന്ത് നായകനാകുന്ന ‘ജയിലർ’ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ “കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ്‌ നെൽസൺ. ചിത്രത്തിൽ മലയാളത്തിലെ നടനവിസ്മയം മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം വിനായകനും. കന്നടയില്‍നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍നിന്ന് ജാക്കി ഷ്റോഫും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. Read More…

Featured Movie News

റഹ്മാൻ നായകനായ ‘സമാറ’ ട്രെയിലർ റിലീസ് ചെയ്തു

റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ ട്രെയിലർ സുരേഷ് ഗോപിയും ഗോകുൽ സുരേഷും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്തു. ഓഗസ്റ്റ് 4ന് മാജിക് ഫ്രെയിംസ് “സമാറ ” തീയറ്ററുകളിൽ എത്തിക്കും. പുതുമുഖസംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ട്രെയിലർ റിലീസ് ചെയ്യുന്നതിന് Read More…

Featured Movie News

ഇന്ദ്രജിത്ത് നായകനാവുന്ന ഫാന്റസി കോമഡി ത്രില്ലർ ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ട്രെയിലർ

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജൂലായ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘പ്രിയന്‍ ഓട്ടത്തിലാണ്’ Read More…