ന്യൂയോര്‍ക്ക്: ആധുനിക കാലത്ത് പ്രസവം വീട്ടില്‍ നടത്തുന്നത് ശരിയല്ല എന്നു കരുതുന്നവര്‍ക്കാണു ഭൂരിപക്ഷം. ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെയും ജീവന്‍ രക്ഷാ ഉപകരങ്ങളുടെയും സഹായത്തോടെയുമാണു പുതുതലമുറ ജനിച്ചുവീഴുന്നത്. ആശുപത്രികള്‍ വ്യാപകമാകുന്നതിനു മുമ്പ് ഗര്‍ഭിണികള്‍ക്കു വയറ്റാട്ടി(മിഡ്‌വൈഫ്)കളുടെ സഹായം ലഭിക്കുമായിരുന്നു. എലികള്‍ക്കിടയിലും വയറ്റാട്ടികളുണ്ടെന്നു കണ്ടെത്തിയത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാംഗോണ്‍ ഹെല്‍ത്തിലെ ഗവേഷകരാണ്. ഗര്‍ഭിണിയായ കൂട്ടുകാരികള്‍ പ്രസവസമയത്ത് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എലികള്‍ ഇടപെടുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്. എലികളില്‍ ജനിതകമാറ്റം വരുത്തിയായിരുന്നു ഗവേഷണം. അങ്ങനെ കുട്ടികളെ പുറത്തേക്ക് തള്ളാന്‍ സഹായിക്കുന്ന സങ്കോചങ്ങള്‍ക്ക് കാരണമായ ഹോര്‍മോണ്‍ Read More…

