നാഗ്‌പുര്‍: ഗംഗാ മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണു നാട്ടുകാര്‍ അവരുടെ വീട്ടില്‍ ഒത്തുചേര്‍ന്നത്. പക്ഷേ, മരണത്തില്‍നിന്ന് അത്ഭുതകരമായി അവര്‍ രക്ഷപ്പെട്ടു. നാഗ്‌പൂരിലെ രാംടെക്ക് സ്വദേശിനിയാണു ഗംഗാഭായി സഖരെ(103). തിങ്കളാഴ്‌ചയായിരുന്നു അവരുടെ ജന്മദിനം. പക്ഷേ, മുത്തശ്ശി അബോധാവസ്‌ഥയിലായതോടെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. അധികം വൈകാതെ അവരുടെ ശരീരത്തിന്റെ ചലനം നിലച്ചു. അതോടെ സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കം തുടങ്ങി. അവരെ പുതിയ സാരി ഉടുപ്പിക്കുകയും പരമ്പരാഗത ചടങ്ങുകള്‍ക്കായി കൈകാലുകള്‍ കെട്ടുകയും ചെയ്‌തു. സംസ്‌കാരത്തിനുള്ള അവസാന തയാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍, കൊച്ചുമകനായ രാകേഷ് സഖരെ വയോധികയുടെ കാല്‍ Read More…

