തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി മൗനി റോയ്. ഹരിയാനയിലെ ഒരു വിവാഹപരിപാടിക്കിടെയാണ് സംഭവം. മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു. അനുവാദമില്ലാതെ അരക്കെട്ടിൽ കയറിപ്പിടിച്ചുവെന്നാണ് ആരോപണം. കൈയെടുക്കാൻ അഭ്യർഥിച്ചപ്പോൾ നീരസം പ്രകടിപ്പിച്ചു. വേദിയിലെ പ്രകടനത്തിനിടെ രണ്ടുപേർ അസഭ്യം പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിച്ചു. ‘കഴിഞ്ഞ ദിവസം കർണാലിലെ ഒരു പരിപാടിയിൽ അതിഥികളുടെ, പ്രത്യേകിച്ച് എന്റെ മുത്തച്ഛന്റെ Read More…
Tag: Mouni Roy
‘നടിയാകാന്‍ വേണ്ട ഒന്നും നിങ്ങള്‍ക്കില്ല..’ അപമാനിക്കല്‍; ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി
നാഗിന്‍, ദേവോന്‍ കേ ദേവ്… മഹാദേവ് തുടങ്ങിയ സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയ സീരിയല്‍ താരമാണ് മൗനി റോയ്. തുടര്‍ന്ന് താരം ബോളിവുഡിന്റെ ബിഗ് സ്‌ക്രീനിലേക്കും ചുവടു വെച്ചു. തന്റെ പുതിയ വെബ് സീരിസായ ”ഷോടൈം” ന്റെ ട്രെയിലര്‍ ലോഞ്ചിനിടെ, തനിക്ക് ബോളിവുഡ് നടിയാകാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നതായി താരം വെളിപ്പെടുത്തി. ”ഞാന്‍ അപമാനകരമായ പല വാക്കുകളും കേട്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ എത്തില്ലെന്നും അഭിനയിക്കാന്‍ കഴിയില്ലെന്നും പലും പറഞ്ഞിട്ടുണ്ട്. ചിലര്‍ എന്നോട് ഒരു ബോളിവുഡ് നടിയാകാന്‍ Read More…


