Featured Good News

ഇനി അടിമയല്ല, കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഓടിക്കുന്ന യുവാവ്, ചർച്ചകൾക്ക് തിരികൊളുത്തി വീഡിയോ

മാനസികസമ്മര്‍ദ്ദങ്ങളുടെ കൂടായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയതിന്റെ കാരണം വിശദീകരിക്കുന്ന ഒരു ബാംഗ്ലൂർ സ്വദേശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്ന മറ്റുള്ളവർക്കും പ്രചോദനമാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് രാകേഷ് വീഡിയോയിൽ പങ്കുവെച്ചു. നിലവിലെ കരിയർ ഉപേക്ഷിക്കാൻ ആലോചിക്കുന്നവർക്ക് ഇത് സഹായകമായേക്കാം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. “ഓട്ടോ ഡ്രൈവർ, ഇനി കോർപ്പറേറ്റ് അടിമയല്ല” എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ജോലി ഉപേക്ഷിക്കുന്നതിനേയും പുതിയ തുടക്കത്തേയും താൻ ഭയപ്പെടുന്നില്ലെന്ന് രാകേഷ് Read More…

Lifestyle

മടിയന്മാരായ കുട്ടികളെ മിടുമിടുക്കന്മാരാക്കാം; പക്ഷേ അമ്മമാര്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കുട്ടികളുടെ സ്വഭാവരീതികള്‍ പലപ്പോഴും മാറി മാറി വരാറുണ്ട്. തീരെ ചെറുപ്പത്തിലേയുള്ള ശീലങ്ങളോ രീതികളോ ആയിരിയ്ക്കില്ല അവര്‍ കുറച്ച് മുതിര്‍ന്ന് കഴിയുമ്പോള്‍ ഉള്ളത്. ചില കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ വളരെ താല്പര്യമാണ്. അവരോടൊപ്പം കളിയ്ക്കാനും സമയം ചിലവഴിയ്ക്കാനും ഇവര്‍ക്ക് വളരെ ഇഷ്ടമായിരിയ്ക്കും. ഓടിച്ചാടി നടക്കുന്ന കുട്ടികള്‍ കൂടുതല്‍ ആരോഗ്യവാന്‍മാരായിരിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ പുറത്ത് പോകാനും മറ്റ് കുട്ടികളുമായി കളിയ്ക്കാനുമൊന്നും ഇഷ്ടമില്ലാത്തവരായിരിയ്ക്കും. ഇത്തരം കുട്ടികള്‍ ഒരു പരിധി വരെ മടിയന്മാരായിരിയ്ക്കും. ഇത്തരം കുട്ടികളുടെ മടി മാറ്റിയെടുക്കാന്‍ ഇനി പറയുന്ന Read More…