Oddly News

മകളുടെ പഠനച്ചെലവിനായി നഗ്നപാദയായി സാരിയുടുത്ത് മാരത്തൺ ജയിച്ച് 47-കാരി അമ്മ! സമ്മാനം എത്രയാണെന്ന് അറിയണ്ടേ?

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള അംബാജോഗൈ സ്വദേശിയായ 47 കാരി രമാബായ് രൺവീർ, നിശ്ചയദാർഢ്യത്തിന്റെ പോരാട്ടവീര്യം കൊണ്ടും മക്കളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത കൊണ്ടും ഏവർക്കും മാതൃകയാവുകയാണ്. അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എഡ്യൂക്കേഷണൽ കോംപ്ലക്സ് സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് സാരി ധരിച്ച് നഗ്നപാദയായി ഓടി ഇവർ ഒന്നാം സ്ഥാനം നേടിയത്. സ്പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ചെത്തിയ നിരവധി യുവ മത്സരാർത്ഥികളെ പിന്നിലാക്കിയാണ് രമാബായ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. Read More…

Featured Good News

വീരമൃത്യു വരിച്ച മകന്റെ ഓർമ്മയിൽ ഒരു അമ്മ; 20 വർഷം, സൈനികർക്കായി ആയിരം ജോടി ഷൂ പാഡുകൾ തുന്നി

മകന്റെ വീരമൃത്യുവിൽ മനംനൊന്ത് കഴിഞ്ഞ 20 വർഷമായി സൈനികർക്കായി ഷൂ പാഡുകൾ (ഷൂവിനുള്ളിൽ വയ്ക്കുന്ന മെത്തകൾ) തുന്നി നൽകുന്ന ഒരു അമ്മയുടെ കഥ ചൈനയിലെ ചോങ്കിംഗിൽ നിന്ന് പുറത്തുവരികയാണ്. രാജ്യസേവനത്തിനിടെ മരിച്ച തന്റെ മകന്റെ ഓർമ്മയ്ക്കായി ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് ഇവർ കൈകൊണ്ട് നിർമ്മിച്ച് നൽകിയത്. സാങ് സിങ്‌ഹുയി എന്ന ഈ അമ്മയെ ഇന്ന് എല്ലാവരും “ഷൂ പാഡ് മോം” എന്നാണ് വിളിക്കുന്നത്. 2005-ൽ ടിബറ്റിലെ മലനിരകളിൽ പട്രോളിംഗിനിടെ ഒരു സഹപ്രവർത്തകനെ മണ്ണിടിച്ചിലിൽ നിന്ന് Read More…