മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന് അഞ്ചര മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണ് അതിശയകരമായ ഈ സംഭവം നടന്നത്. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുഞ്ഞിനെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മകന് അന്ത്യചുംബനം നൽകാൻ എത്തിയ സമയത്ത് കുഞ്ഞ് ശ്വസിക്കുന്നത് പോലെ അമ്മയ്ക്ക് തോന്നിയെങ്കിലും, അത് സ്വന്തം തോന്നൽ മാത്രമായിരിക്കാം എന്ന് കരുതി അവർ മടങ്ങുകയായിരുന്നു. എന്നാൽ, രാത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കൽ എക്സാമിനേഷൻ ജീവനക്കാരനാണ് കുഞ്ഞിന് ജീവനുണ്ടെന്ന കാര്യം കണ്ടെത്തിയത്. വിവരമറിഞ്ഞ Read More…
Tag: mortuary
മാസശമ്പളം 24,000 രൂപ; പ്രേതഭയം പാടില്ല, അഭിമുഖത്തില്‍ 10 മിനിറ്റ് മോര്‍ച്ചറിയില്‍ നില്‍ക്കണം…!
ചൈനയിലെ ഒരു ഫ്യൂണറല്‍ ഹോം, 2,200 യുവാന്‍ (300 ഡോളര്‍) പ്രതിമാസ ശമ്പളമുള്ള ഒരു ജോലിക്ക് വേണ്ടി നല്‍കിയ പരസ്യം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുന്നു. മോര്‍ച്ചറിയില്‍ മാനേജരാകാനുള്ള ജോലിക്ക് വേണ്ടിയുള്ള പരസ്യത്തില്‍ അഭികാമ്യമായ യോഗ്യതയായി കണക്കാക്കുക 10 മിനിറ്റ്മോര്ച്ചറിയില് കൊടും തണുപ്പില്‍ കഴിയണമെന്നതാണ്. ഇങ്ങിനെ ചെയ്യുന്നവരേ അഭിമുഖത്തില്‍ പാസ്സാകു. എന്തിനാണ് അപേക്ഷകർ 10 മിനിറ്റ് മോർച്ചറിയിൽ ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് സ്റ്റാഫ് അംഗങ്ങളുടെ മറുപടി, ചിലർക്ക് മോർച്ചറിയിൽ നിൽക്കാൻ ഭയമോ എന്തെങ്കിലും തരത്തിലുള്ള വിലക്കുകളോ ഒക്കെ ഉണ്ടായേക്കാം. Read More…


