Lifestyle

ഹിജാബ്‌സുന്ദരി ലൈല ‘മിസ് എഐ ബ്യൂട്ടി’ ; മൊറാക്കോക്കാരി ലെയ്‌ലിക്ക് സൗന്ദര്യമത്സര കിരീടം

നിര്‍മ്മിതബുദ്ധി സൃഷ്ടിച്ചെടുത്ത ലോകൈക സുന്ദരിമാരുടെ മത്സരത്തില്‍ വിജയിച്ചത് ഹിജാബ് ധരിച്ച മൊറാക്കോയെന്‍ സുന്ദരി. ലോകത്ത് ആദ്യമായി സംഘടിപ്പിച്ച എഐ സുന്ദരി മത്സരത്തില്‍ മാറോക്കോയില്‍ നിന്നുള്ള ബെല്ലെ കെന്‍സ ലെയ്ലി ലോകത്തിലെ ആദ്യത്തെ മിസ് എഐ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ അവളെ നിര്‍മ്മിച്ച ഹ്യൂമന്‍ ടെക് എക്‌സിക്യൂട്ടീവിന് 20,000 ഡോളറിന്റെ മഹത്തായ സമ്മാനം നേടിക്കൊടുത്തു. സൗന്ദര്യം, സാങ്കേതികവിദ്യ, സോഷ്യല്‍ മീഡിയ സാന്നിധ്യം തുടങ്ങിയ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മത്സരാര്‍ത്ഥികളായ മികച്ച 10 ഫൈനലിസ്റ്റുകളില്‍ നിന്നുമാണ് ലെയ്‌ലിയെ Read More…

Good News

ലോകത്തെ ആദ്യ സോളാര്‍ ഓഫ്‌റോഡ് എസ്‌വിയു നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍; മൊറാക്കോയിലൂടെ ഓടിച്ചുംനോക്കി

സൂര്യപ്രകാശമുള്ള കാലാവസ്ഥയില്‍ ഓഫ്-ഗ്രിഡ് സാഹസികതയ്ക്കുള്ള സൗരോര്‍ജ്ജ എസ് യുവി നെതര്‍ലാന്‍ഡിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്തു. മൊറോക്കോയില്‍ പരീക്ഷണം നടത്തിയ കാര്‍ 620 മൈല്‍ (1,000 കിലോമീറ്റര്‍) ഓടിച്ചു നോക്കുകയും ചെയ്തു. നിലവിലുള്ള ഇലക്ട്രിക് എസ് യുവികളേക്കാള്‍ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ സ്‌റ്റെല്ലാ ടെറ എന്ന എസ് യുവി കാണിക്കുകയും ചെയ്തു. ഇതുപോലുള്ള ഒരു കാറിന് അഭിമുഖീകരിക്കാന്‍ കഴിയുന്ന എല്ലാത്തരം ഉപരിതലങ്ങളിലും’ കാര്‍ പരീക്ഷിച്ചതായി ടിയുഇ ടീമിന്റെ ഇവന്റ് മാനേജര്‍ തീം ബോസ്മാന്‍ പറയുന്നു. വിശാലമായ ചരിവുള്ള മേല്‍ക്കൂരയില്‍ ഇന്‍ബില്‍റ്റ് Read More…

Sports

ലോകകപ്പ് ഫുട്‌ബോള്‍ ഒരു നൂറ്റാണ്ടിന് ശേഷം തറവാട്ടിലേക്ക്; 2030 ല്‍ ആറു രാജ്യങ്ങളിലായി നടക്കും

ഒരു നൂറ്റാണ്ടിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. ഇതാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലും ആറ് രാജ്യങ്ങളിലുമായി നടക്കാന്‍ പോകുന്ന 2030 ലെ ലോകകപ്പിന് ഉറുഗ്വായന്‍ നഗരമായ മോണ്ടിവീഡിയോ ആതിഥേയത്വം വഹിക്കും. 1930 ല്‍ ഉദ്ഘാടന ലോകകപ്പ് നടന്ന വേദിയിലേക്കാണ് 2030 ലെ ലോകകപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. ലോകകപ്പ് സെഞ്ച്വറി ആഘോഷിക്കുന്ന വേളയില്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ആറു രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ഫിഫ ഉറുഗ്വേയ്ക്ക് വേദി നല്‍കിയത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവ Read More…

Oddly News

മഹാദുരന്തത്തിന്റെ മുന്നറിയിപ്പ്? മൊറാക്കോയില്‍ ഭൂചലനത്തിന് മൂന്ന് മിനിറ്റ് മുമ്പുണ്ടായ ആ നീലവെളിച്ചം എന്തായിരുന്നു? തുര്‍ക്കിയിലും ഇതുണ്ടായി….!!

മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…