Fitness

രാവിലെ നടക്കാന്‍ പോകുന്നവരാണോ? നാളെ മുതല്‍ ഈ കാര്യങ്ങൾ ഒഴിവാക്കാം

ദിവസം മുഴുവനും ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനായി രാവിലെയുള്ള നടത്തം നമ്മളെ വളരെ അധികം സഹായിക്കും. ഇതിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും ഹൃദയത്തിനെ ശക്തിപ്പെടുത്തുന്നതിനും ഉപാപചയരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനായും നടത്തം നമ്മളെ സഹായിക്കുന്നുണ്ട്. എന്നാല്‍ നടക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അധികം ആളുകളും നടക്കാനായി പോകുന്നതിന് മുമ്പായി നന്നായി വെള്ളം കുടിക്കാറില്ല. ദാഹം തോന്നാത്തത് കാരണമോ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അറിയാത്തത് കൊണ്ടോ ആകാം ഇങ്ങനെ. എന്നാല്‍ വ്യായാമം ചെയ്യുന്നതിന് മുമ്പായി നന്നായി Read More…

Featured Fitness

നടപ്പ് വ്യായാമം: വെറും വയറ്റിലോ ഭക്ഷണത്തിനുശേഷമോ? ഏതാണ് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നത്?

നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…

Fitness

രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം

വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. Read More…

Fitness

ഓടാന്‍ പോകുന്ന സ്ത്രീകളാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്ക് ഓട്ടം എന്ന വ്യായാമം അത്ര എളുപ്പമല്ല. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ ഓട്ടം ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…. * തുടകള്‍ തമ്മില്‍ ഉരയുന്നത് – നമ്മളില്‍ ഭൂരിഭാഗവും തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്തനം, മുലക്കണ്ണ്, Read More…

Fitness

നഗ്നപാദരായി നടക്കുന്നത് നല്ലതാണോ ? ഗുണം പലതാണെന്ന് പഠനങ്ങള്‍

ചെരുപ്പ് ഉപേക്ഷിച്ചു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ജോഗിങ്ങിനിടയിലും ജോലിചെയ്യുമ്പോഴും എല്ലാം ചെരുപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിരിക്കുന്നു. എന്നാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നഗ്നപാദരായി നടന്നാല്‍ രക്തചക്രമണം വര്‍ദ്ധിക്കുമെന്നും ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും പഠനം. ഇവര്‍ക്ക് മറവി രോഗവും ഉണ്ടാവില്ല. നഗ്നപാദരായി നടക്കുമ്പോള്‍ മനസിനും ശരീരത്തിനും ഉണര്‍വു ലഭിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇങ്ങനെ നടക്കുന്നതു കൊണ്ട് സാധിക്കും. കുട്ടിക്കാലം മുതല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവര്‍ക്കു മറവിരോഗം ഉണ്ടാവില്ല എന്നും പഠനത്തിലൂടെ തെളിഞ്ഞു. ചെരുപ്പ് ഉപയോഗിക്കാതെ നടന്നവര്‍ക്കു Read More…

Celebrity

തന്റെ കുഞ്ഞ് രാജകുമാരിയുമായി നടക്കാനിറങ്ങി രണ്‍ബീര്‍ കപൂര്‍ ; വീഡിയോ വൈറല്‍

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പലപ്പോഴും മത്സരിയ്ക്കാറുണ്ട്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറും Read More…