Entertainment

ട്രെക്കിംഗിനിടെ അഗാധമായ താഴ്‌വരയിലേക്ക് വീണു; മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി നാട്ടുകാർ! വീഡിയോ

പൂനെ: ലോണാവാലയിൽ നിന്നുള്ള നാടകീയമായ ഒരു രക്ഷാപ്രവർത്തന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആഴമേറിയ താഴ്‌വരയിലേക്ക് വീണ ഒരു ചെറുപ്പക്കാരൻ, അവിടെയുണ്ടായിരുന്ന മരത്തടിയിൽ തങ്ങിക്കിന്നതിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച ലോണാവാല മേഖലയിൽ ട്രെക്കിംഗ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. വീഴ്ചയ്ക്ക് ശേഷം ചെറുപ്പക്കാരൻ താഴ്‌വരയിലെ മരത്തിൽ കുടുങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ സംഭവത്തിന്റെ കൃത്യമായ സ്ഥലവും ഈ ചെറുപ്പക്കാരൻ ആരാണെന്ന വിവരവും ഇതുവരെ Read More…