റോഡ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിനെത്തുടർന്ന് അച്ഛനു ലഭിച്ച 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ യുവാവ് സഹോദരിയെ കൊലപ്പെടുത്തി കൈകാലുകൾ ഒടിച്ച്, 70 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു. ഗോരഖ്‌പൂരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്ത്. ബുധനാഴ്ച രാത്രിയാണ് കുശിനഗർ ജില്ലയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. നഷ്ടപരിഹാരത്തുക നീലമിന്റെ വിവാഹത്തിനായി ഉപയോഗിക്കാൻ പിതാവായ ചിങ്കു പദ്ധതിയിട്ടിരുന്നു. ഇതിൽ രാം അസ്വസ്ഥനാവുകയും പണത്തിൽ ഓഹരി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 32 വയസ്സുകാരനായ രാം ആശിഷ് നിഷാദ് Read More…

