രാജാവിനെ വിമര്‍ശിച്ചതിന് തായ്‌ലന്റില്‍ പാര്‍ലമെന്റംഗത്തിന് തടവുശിക്ഷയും പിഴയും. രാജവാഴ്ചയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതില്‍ രുക്ചനോക്ക് ‘ഐസ്’ ശ്രീനോര്‍ക്ക് (28) എന്ന വനിതാ എംപിയ്ക്ക് ആറു വര്‍ഷത്തെ തടവും 14,000 ഡോളര്‍ പിഴയുമാണ് ശിക്ഷ കിട്ടിയത്. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഐസ് പ്രതിനിധീകരിക്കുന്ന മൂവ് ഫോര്‍വേഡ് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. കഠിനമായ ലെസ്-മജസ്റ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനോര്‍ക്കിന് ജാമ്യം ലഭിച്ചപ്പോള്‍ കുറ്റം ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കുകയുണ്ടായി. തായ് രാജവാഴ്ചയെ വിമര്‍ശിച്ചതിന് ആളുകളെ Read More…