മഹേശ്വർ (മധ്യപ്രദേശ്): കുംഭമേളയിലൂടെ പ്രശസ്തയായ മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും ഉൾപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. മൊണാലിസയെ പുഷ്കറിൽ വച്ച് കാണാതായെന്ന് അവകാശപ്പെട്ട് ഫർമാൻ ഖാൻ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അജ്മീറിലെ പുഷ്കറിൽ തങ്ങൾ ഒപ്പമുണ്ടായിരുന്നുവെന്നും എന്നാൽ പെട്ടെന്ന് മൊണാലിസയെ കാണാതായെന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. മൊണാലിസ ഒളിച്ചോടി എന്ന രീതിയിൽ വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടിയെ യഥാർത്ഥത്തിൽ കാണാതായതാണോ അതോ പോലീസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഫർമാൻ നാടകം കളിക്കുകയാണോ എന്ന സംശയം ശക്തമായിട്ടുണ്ട്. Read More…
Tag: Monalisa Bhosle
“എന്നെ ചതിക്കരുത്!”; വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ ഭർത്താവിന്റെ പഴയ വീഡിയോ വൈറൽ
വിവാഹത്തിന് പിന്നാലെ മൊണാലിസ ഭോസ്‌ലെയുടെ ഭർത്താവ് ഫർമാൻ ഖാൻ പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘എന്നെ ഇങ്ങനെയാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ദയവായി എന്നെ ചതിക്കരുത്’ എന്ന കുറിപ്പോടെയാണ് ഫർമാൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഈ പഴയ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഹൃദയം തകർന്നതും പ്രണയപരാജയവും സൂചിപ്പിക്കുന്ന ഹാഷ്‌ടാഗുകളോടെയാണ് ഫർമാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശ്വാസത്തെയും വേദനയെയും കുറിച്ചുള്ള ഈ സന്ദേശം പലരിലും സങ്കടമുണർത്തി. Read More…


