Crime

ആലപ്പുഴയില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: യുവഡോക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവ ഡോക്ടറെ തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശി ഡോ. കേശവ് രമണ(28)നെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ചു ജോലിചെയ്തിരുന്ന കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച വിവരം മറച്ചുവച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. തന്നെ വിവാഹം കഴിക്കണമെന്നു യുവതി ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാളുമായി Read More…

Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…