ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധങ്ങൾക്കിടയിൽ, സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഒരു ശബ്ദമായിരുന്നു മുഹമ്മദ് ഇർഫാൻ്റേത്. ഡൽഹിയിലെ ഒരു ചേരി പ്രദേശത്തു നിന്നുള്ള ഈ തള്ളുവണ്ടി തൊഴിലാളി, തൻ്റെ അഭിമുഖങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വിദ്യാർത്ഥി സംഘടനയുടെയോ ഭാഗമായതുകൊണ്ടല്ല, മറിച്ച് സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തോദ്ദീപകമായ കാഴ്ചപ്പാടുകൾ കൊണ്ടാണ് അദ്ദേഹം ആളുകളുടെ ശ്രദ്ധ നേടിയത്. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രയാസങ്ങളെക്കുറിച്ച് സംസാരിക്കാൻ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിഷേധത്തിൽ Read More…

