ലക്നൗവിൽ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ 28 കാരനായ ശിവ ശർമ്മ കഴിഞ്ഞയാഴ്ച ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയുടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. തന്റെ മകനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും ശ്രദ്ധ ദുബെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിസിനസ്സുകാരന്റെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു. കൂടാതെ ബന്ധത്തിലിരിക്കെ മകൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ശ്രദ്ധ ദുബെ, അവരുടെ സഹോദരി രശ്മി ദുബെ, ഡാനിഷ് എന്ന ഡ്രൈവർ, ആദിൽ എന്ന Read More…

