ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22 കാരിയായ യുവതി സ്വന്തം വളർത്തച്ഛനെ അടിച്ചും കുത്തിയും കൊലപ്പെടുത്തി. മൊബൈൽ ഫോൺ തല്ലിത്തകർത്തതിൽ പ്രകോപിതയായ കാജൽ എന്ന യുവതിയാണ് 55 കാരനായ രമേശ് ചൗഹാനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി സൂറത്തിലെ കോസാദ് പ്രദേശത്തുള്ള ഇവരുടെ വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്. വീട്ടുജോലികൾ ചെയ്യാതെ മകൾ എപ്പോഴും മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണെന്ന് അമ്മ മഞ്ജു പരാതി പറഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ Read More…

