Spotlight

ആ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല ! 10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പര്‍ കട്ട് ചെയ്തു

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന് നൽകിയിരുന്ന മൊബൈൽ കണക്ഷൻ പൊതുഭരണ വകുപ്പ് റദ്ദാക്കി. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാതെയാണ് ഈ നടപടിയെന്ന പരാതി ഉയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പിണറായി വിജയൻ ഈ നമ്പർ തന്നെയാണ് തുടർന്നും ഉപയോഗിച്ചിരുന്നത്. ഈ നമ്പർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. കൂടാതെ, Read More…