കഴിഞ്ഞയാഴ്ച ട്രെയിനില്‍നിന്ന് റെയില്‍വേ സംരക്ഷണ സേന(ആര്.പി.എഫ്) രക്ഷപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പാകിസ്താന് പൗരനുമായി ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. പാക് പൗരനാണു പെണ്‍കുട്ടിക്ക് ഡല്‍ഹിയിലേക്കു പോകാനുള്ള ട്രെയിന്‍ ടിക്കറ്റിനു പണം ഏര്‍പ്പാടാക്കി നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പെണ്‍കുട്ടി ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ കുടുങ്ങിയാണു നാടുവിട്ടതെന്നും സൂചനയുണ്ട്. ബിഹാറിലെ നവാഡയില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ കുടുങ്ങി നാടുവിട്ടതായി കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് പ്രയാഗ്രാജിലെ ആര്.പി.എഫിന് ഹെല്പ്പ്ലൈന് നമ്പരില്‍ സന്ദേശം ലഭിച്ചതാണു വഴിത്തിരിവായത്. കുടുംബവുമായി വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയും ഗയയ്ക്കും ന്യൂഡല്‍ഹിക്കുമിടയില്‍ Read More…

