സ്ത്രീസൗന്ദര്യത്തില്‍ മുടിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ശരീര സൗന്ദര്യത്തിനൊപ്പം മുടിയുടെ സൗന്ദര്യത്തെയും വാഴ്ത്തുന്ന അനേകരുണ്ട്. എന്നാല്‍ മുടിയില്ലാതെ സൗന്ദര്യമത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുപതുകാരിയായ ഈവ് ഗില്ലെസ്. ഡിസംബര്‍ 16-ന് നടന്ന മിസ് ഫ്രാന്‍സ് സൗന്ദര്യമത്സരത്തില്‍ ഇവര്‍ കിരീടം നേടി. ഒരുപക്ഷേ സുന്ദരി മത്സരത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും പിക്സി കട്ട് ഉള്ള ഒരു മത്സരാര്‍ത്ഥി മത്സരത്തില്‍ വിജയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും സംസാരങ്ങള്‍ക്കും വഴിവെച്ചു. രണ്ടു രീതിയിലാണ് വിജയിയെ Read More…