വിഐപി വാഹനവ്യൂഹം കടന്നുപോകാൻ പോലീസ് ഉദ്യോഗസ്ഥൻ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും സാധനങ്ങൾ കയറ്റിയ സൈക്കിൾ വശത്തേക്ക് മാറ്റിയിടുകയും ചെയ്യുന്ന വീഡിയോകണ്ട് വൻ പ്രതിഷേധം. ശിവസേന എം.പി മിലിന്ദ് ദേവ്റ ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. വിഐപി സുരക്ഷയുടെ പേരിൽ സാധാരണക്കാരായ യാത്രക്കാരോടും തൊഴിലാളികളോടും കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. ബാരിക്കേഡ് വെച്ച് തടഞ്ഞ റോഡിലൂടെ സൈക്കിളിൽ സാധനങ്ങളുമായി കടന്നുപോകാൻ ശ്രമിച്ചയാളെയാണ് പോലീസ് ഉദ്യോഗസ്ഥൻ തള്ളിമാറ്റിയത്. പെട്ടെന്നുള്ള തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ താഴെ Read More…

