ന്യൂഡൽഹി: ഇ20 (E20) പെട്രോളിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. പ്രമുഖ വ്ലോഗർ സൗരഭ് ജോഷിയും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉൾപ്പെടുന്ന ഒരു വീഡിയോ പ്രചരിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. ഇ20 പെട്രോളിലേക്ക് മാറിയതിനുശേഷം പല വാഹനങ്ങളുടെയും മൈലേജ് വൻതോതിൽ കുറഞ്ഞതായി ഈ പോസ്റ്റിൽ അവകാശപ്പെടുന്നു. തന്റെ വാഹനത്തിന്റെ മൈലേജ് 17 കിലോമീറ്ററിൽ നിന്ന് ആദ്യം 9 ആയും പിന്നീട് 5 കിലോമീറ്ററോളമായും കുറഞ്ഞതായി സൗരഭ് ജോഷി വീഡിയോയിൽ പറയുന്നുണ്ട്. തന്റെ Read More…

