ഇടുക്കി ശാന്തൻപാറയിൽ മധ്യവയസ്‌കയെ കഴുത്തും കൈയും അറുത്തുമാറ്റി അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശി റാണിയാണ് (55) കൊല്ലപ്പെട്ടത്. 25 വർഷം മുമ്പ് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന റാണി, ഒറ്റപ്പെട്ട പ്രദേശത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിന് ശേഷം സമീപത്തു താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. റാണിയുടെ തല വേർപെട്ട നിലയിലും വലതുകൈ മുറിച്ചുമാറ്റിയ അവസ്ഥയിലുമായിരുന്നു. കൈയിൽ അസ്ഥി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തലയിലും ഗുരുതരമായി Read More…

