പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഗുളികയാണ് മെറ്റ്ഫോര്‍മിന്‍ . ഇന്ത്യയില്‍ 30 രൂപയില്‍ താഴെ ലഭിക്കുന്ന ഗുളിക ടൈപ്പ് 2 പ്രമേഹത്തിനാണ് നല്‍കിവരുന്നത്. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അപ്പുറം വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതിലൂടെ വാര്‍ധക്യം പതിയെ ആക്കുമെന്നുമാണ് ചില ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാര്‍ധക്യം വൈകിപ്പിക്കാന്‍ ഗുളികയ്ക്ക് സാധിക്കുമോ? 1957 ല്‍ ഫ്രാന്‍സിലാണ് മെറ്റ്ഫോര്‍മിന്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഈ ഗുളികയ്ക്ക് അടിസ്ഥാനമായത് ഗോട്ട്സ് റു എന്ന ചെടിയില്‍നിന്ന് ഉണ്ടാക്കുന്ന പച്ചമരുന്നാണ്. Read More…