പാപുവ ന്യൂ ഗിനിയയിലെ ബിസ്മാര്‍ക്ക് കടലിലെ സിംബെറി ദ്വീപില്‍ മത്സ്യകന്യകയോട് സാമ്യമുള്ള വിചിത്രമായ ജീവിയുടെ അഴുകിയ ജഡം കണ്ടെത്തി. ഈ ജീവി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ജീവിയുടെ വെളുത്ത നിറത്തിലുള്ള അഴുകിയ പിണ്ഡത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വിദഗ്ദ്ധര്‍ പഠനവും ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 20 നായിരുന്നു ഇത് വന്നടിഞ്ഞത്. ”ഇന്ന് രാവിലെ സിംബെറി ദ്വീപിലെ കടല്‍ത്തീരത്ത് ഒരു മത്സ്യകന്യകയുടെ ആകൃതിയിലുള്ള വിചിത്രമായ ചത്ത കടല്‍ ജീവി വന്നടിഞ്ഞു. ഈ ജീവിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ മുമ്പോട്ട് വരണം.” Read More…