കഠിനമായ രണ്ടു മണിക്കൂർ വർക്കൗട്ടുകളെയും ശരീരമാറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഇന്നത്തെ ഫിറ്റ്നസ് സംസ്കാരത്തിനിടയിൽ, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ഫിറ്റ്നസ് ശീലം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് കാണിച്ചുതരികയാണ് ന്യൂയോർക്കിൽ നിന്നുള്ള ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ മാൻവി ജെയിൻ. ഇൻസ്റ്റാഗ്രാമിൽ ‘4’11” Indian mom in NYC’ എന്ന പേരിൽ അറിയപ്പെടുന്ന മാൻവി, ഓഗസ്റ്റ് 28-ന് പങ്കുവെച്ച വീഡിയോയിലൂടെ ഫിറ്റ്നസിനോടുള്ള തന്റെ സമീപനം മാറ്റിയത് ജീവിതത്തിൽ എങ്ങനെയെല്ലാം പോസിറ്റീവായി സഹായിച്ചു എന്ന് വെളിപ്പെടുത്തി. വർക്കൗട്ട് കഴിഞ്ഞ് എത്രത്തോളം തളർന്നു പോകുന്നു Read More…

