നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പച്ചപ്പിന് നടുവില്‍ നില്‍ക്കുന്ന മീരയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് കേരളമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളവയല്ല. Read More…