2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്തു മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീരയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കി . “പാലും പഴവും”. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. മീരാ ജാസ്മിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ Read More…
Tag: meera jasmine
കാറിലിരുന്ന് ലിപ്സ്റ്റിക് ഇട്ട് മീര ജാസ്മിന്‍ ; കണ്ണാടി പിടിച്ചു കൊടുത്ത് നരേന്‍
ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നരേന്‍ നായകനാകുന്നത്. മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ക്യൂന്‍ എലിസബത്ത്. ചിത്രത്തില്‍ നരേന്റെ നായികയായി എത്തുന്നത് മീര ജാസ്മിന്‍ ആണ്. അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരജോഡികളാണ് മീര ജാസ്മിനും നരേനും. പിന്നീട് ഇരുവരും മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. അച്ചുവിന്റെ അമ്മ എന്ന സിനിമ മുതല്‍ Read More…
‘എന്റെ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു’- തുറന്നു പറഞ്ഞ് മീര ജാസ്മിന്‍
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി നിന്നിരുന്ന മീര, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. വിവാഹത്തോടെ ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മീര സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വീണ്ടും സിനിമയില്‍ സജീവമാവുകയാണ് മീരയുടെ പുതിയ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്താ’ണ്. Read More…
അലറുന്ന ഗൊറില്ലയുടെ താഴെ കണ്ണുകള്‍ പൊത്തി മീര ജാസ്മിന്‍ ; പ്രായം പിന്നോട്ടെന്ന് ആരാധകര്‍
2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ മീരയുടേതായി നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. തന്റെ പേരില്‍ വിവാദങ്ങള്‍ സജീവമായതോടെ മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തു. 2007 മുതല്‍ തമിഴ്, Read More…
ക്യൂൻ എലിസബത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻഎലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട് ഹരിശങ്കർ ആലപിച്ച ‘പൂക്കളേ വാനിലേ.’എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുളള ഈ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ ആകർഷണമാണ്. ഫുൾ ഫൺ ഡ്രാമ ണറിൽ പ്പെടുന്നതാണ് ഈ ചിത്രം. ജോണി ആന്റണി. Read More…