Featured Good News

കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ നെഞ്ചിൽ കത്രിക തുളച്ചുകയറി, അത്ഭുതകരമായി ജീവൻ രക്ഷിച്ച് ഡോക്ടർമാർ

ഗുജറാത്തിലെ കച്ചിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ നെഞ്ചിൽ ആഴത്തിൽ തറച്ചുകയറിയ മൂർച്ചയുള്ള കത്രിക അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു. കഴിഞ്ഞ മാസം രാവിലെ അഞ്ചുവയസ്സുള്ള സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയുടെ നെഞ്ചിലേക്ക് അബദ്ധത്തിൽ കത്രിക തുളച്ചുകയറിയത്. അപകടത്തിന് പിന്നാലെ കുട്ടിയെ ആദ്യം പ്രാദേശിക സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗാന്ധിധാമിലെ ആശുപത്രിയിലും എത്തിച്ച് സി.ടി സ്കാൻ പൂർത്തിയാക്കി. പരിക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാത്രി പത്ത് മണിയോടെ കുട്ടിയെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് Read More…

Oddly News

കാൽവിരലിൽ കടിച്ചുണർത്തിയ പ്രണയഗാഥ! 7 വർഷം കോമയിലായിരുന്ന ഭർത്താവിനെ ജീവനിലേക്ക് മടക്കിക്കൊണ്ടുവരാൻ ഭാര്യ ചെയ്തത്

ഒരു വലിയ അപകടത്തെത്തുടർന്ന് ഏഴ് വർഷത്തോളമായി അബോധാവസ്ഥയിലായിരുന്ന ഭർത്താവിനെ കഠിനശ്രമത്തിലൂടെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഒരു ഭാര്യയുടെ കഥ ചൈനയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്. ബോധം തിരിച്ചുകിട്ടിയ ഉടനെ ഭർത്താവ് ഭാര്യയോട് പറഞ്ഞത് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 45-കാരിയായ സോങ് മെയ് ആണ്, 2019 മുതൽ അബോധാവസ്ഥയിലായിരുന്ന ഭർത്താവ് ഷാവോ ജിൻക്വിയാനെ വർഷങ്ങളോളം പരിചരിച്ച് ജീവിതത്തിലേക്ക് മടുക്കിക്കൊണ്ടുവന്നത്. ഒരു മൂന്ന് വയസ്സുകാരന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് ഷാവോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഒരു Read More…

Featured Good News

40 മണിക്കൂർ നിശ്ചലമായ മനുഷ്യ ഹൃദയം വീണ്ടും തുടിച്ചു! ഇത് വൈദ്യശാസ്ത്രത്തിലെ ‘മഹാത്ഭുതം, മരണത്തിന്റെ പടിവാതിൽക്കൽ നിന്ന് മടക്കം

ലോകമെമ്പടുമുള്ള വൈദ്യശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട്, ഹൃദയമിടിപ്പ് നിലച്ച് ഏകദേശം 40 മണിക്കൂറോളം കഴിഞ്ഞ ഒരു ചൈനീസ് സ്വദേശി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനൂതനമായ ലൈഫ് സപ്പോർട്ട് സാങ്കേതികവിദ്യയുടെയും ഡോക്ടർമാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഉണ്ടായ ഈ സംഭവത്തെ ഒരു “മെഡിക്കൽ മിറാക്കിൾ” എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. സെക്കൻഡ് അഫിലിയേറ്റഡ് ഹോസ്പിറ്റൽ ഓഫ് ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ലു സിയാവോ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ അപൂർവ്വ അനുഭവം പങ്കുവെച്ചത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഷോക്ക് നൽകി Read More…