ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികൾ തോണ്ടി മനുഷ്യാവശിഷ്ടങ്ങൾ കടത്തിക്കൊണ്ടുപോയിരുന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ. കർണാടകയിലെ റായ്ച്ചൂർ മാരുതി നഗറിലുള്ള ശ്മശാനത്തിൽനിന്നു മെഡിക്കൽ കോളജുകളിലെ പഠനാവശ്യങ്ങൾക്കായാണ് ഇവർ ശരീര അവശിഷ്ടങ്ങൾ കടത്തിയിരുന്നത്. ശ്മശാനം തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരായ രാജു നരസപ്പ (35), അഫ്സർ ജൂനിമിയ (32) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. മനുഷ്യാവശിഷ്ടങ്ങൾക്ക് 2000 മുതൽ 3000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് Read More…

