കാറിന്റെ പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ഒരു ഇലക്ട്രിക്ക് സ്വിച്ച്ബോർഡ് ഉപയോഗിക്കുന്ന ഒരു മെക്കാനിക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. വീഡിയോ വൈറലായതോടെ ഇത്രക്ക് ക്രിയേറ്റിവായ മറ്റൊരു സൊല്യൂഷൻ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. @rareindianclips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനകം എഴുപതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോയിൽ പരമ്പരാഗത കാർ വിൻഡോ സ്വിച്ച് ഉപയോഗിക്കുന്നതിന് പകരം ഒരു ഇലക്ട്രിക് പ്ലഗ് കണക്ട് ചെയ്ത് വിൻഡോ പ്രവർത്തിപ്പിക്കുന്ന ഒരു മെക്കാനിക്കിനെയാണ് കാണുന്നത്. Read More…