Featured Lifestyle

‘മേരി കോമിന് പലരുമായും ബന്ധം, ഇപ്പോൾ ആരുടെ കൂടെയാണെന്നും അറിയാം’: മേരി കോമിനെതിരെ മുൻ ഭർത്താവ്

ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മേരി കോമിന് പലരുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഓൻലർ വെളിപ്പെടുത്തി.  കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓൺലർ തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. Read More…