Oddly News

1 കിലോ സ്വർണം, 3 കിലോ വെള്ളി, 55 ഏക്കർ ഭൂമി, പെട്രോൾ പമ്പ്; വധുവിന്റെ കുടുംബത്തിന്റെ സമ്മാനം: പിന്നാലെ വിമർശനം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ ശിക്ഷാർഹമാണെങ്കിലും പലപ്പോഴും ഈ നിയമം വേണ്ടത്ര നടപ്പിലാകാറില്ല. ഇപ്പോള്‍ സ്ത്രീധനം എന്ന പേരിലല്ല, വരന് നൽകുന്ന സമ്മാനം എന്ന പേരിലാണ് സ്വത്തുക്കളും പണവും കൈമാറുന്നത്. സ്ത്രീധനം നൽകുക മാത്രമല്ല, അത് വിവാഹച്ചടങ്ങിൽ അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്യുന്ന രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വിളിച്ചുപറയലല്ല, മറിച്ച് സ്ത്രീധനമായി നൽകിയ സ്വത്തുക്കളും സമ്മാനത്തുകയും കേട്ടാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുതള്ളിയത്. സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും അടയാളമായി അമ്മാവന്മാരോ സഹോദരന്മാരോ Read More…