കഴിഞ്ഞ വര്‍ഷത്തെ തന്റെ അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞാണ് 22 വയസ്സുള്ള മായങ്ക് യാദവ് ഞെട്ടിച്ചത്. വെറും നാല് മത്സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും നേടിയ ശേഷം പരിക്കുമൂലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മായങ്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പിന്നാലെ Read More…