മാവേലിക്കര: കായംകുളത്ത് അഭിഭാഷകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ മാവേലിക്കരയില്‍ മകന്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി. നഗരസഭ 12-ാം വാര്‍ഡ് മുന്‍ കൗണ്‍സിലറും സി.പി.ഐ. നേതാവുമായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജ(67)നാണ് കൊല്ലപ്പെട്ടത്. ഏക മകന്‍ കൃഷ്‌ണദാസി(ഉണ്ണി-37)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കനകമ്മ മൃഗീയമായ മര്‍ദനത്തിന് ഇരയായതായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായി. കഴുത്തിന്റെ അസ്‌ഥികള്‍ പൊട്ടി. വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ് Read More…

