Crime

വൈറ്റ്‌ കോളര്‍ ഭീകര മോഡ്യൂളിലേയ്ക്ക് അണികളെ ആകര്‍ഷിക്കാന്‍ മൗലവി പയറ്റിയത്‌ 3 തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) വൈറ്റ്‌ കോളര്‍ ഭീകര മോഡ്യൂള്‍ സൃഷ്‌ടിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമിട്ട മൗലവി ഇര്‍ഫാന്‍ അഹമ്മദ്‌ ഭീകരരാക്കാന്‍ പറ്റുന്നവരെ തെരഞ്ഞുപിടിക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍. 13 പേരുടെ മരണത്തിന്‌ ഇടയാക്കിയ ചെങ്കോട്ട ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ജമ്മു കശ്‌മീരില്‍നിന്ന്‌ ഇര്‍ഫാന്‍ അഹമ്മദ്‌ അറസ്‌റ്റിലായിരുന്നു. വിദ്യാസമ്പന്നരായ യുവ പ്രഫഷണലുകളെ ഭീകര സംഘടനയായ ജെ.ഇ.എമ്മുമായി ബന്ധിപ്പിക്കുകയായിരുന്നു ഇര്‍ഫാന്‍ അഹമ്മദിന്റെ പ്രധാന ദൗത്യം. ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്‌ടര്‍മാരെ ഒന്നിപ്പിച്ച്‌ വൈറ്റ്‌ കോളര്‍ ഭീകര മോഡ്യൂള്‍ രൂപീകരിക്കുന്നതിനു മുമ്പ്‌ ഇയാള്‍ മുസമില്‍ ഷക്കീലിനെ Read More…

Crime

ചെങ്കോട്ട ആക്രമണം: ഡോക്‌ടര്‍മാരുടെ ആത്മീയ നേതാവ്‌ മൗലവി ഇര്‍ഫാന്‍ അഹമ്മദ്‌

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ‘വൈറ്റ്‌ കോളര്‍’ ഭീകരരുടെ ആത്മീയ നേതാവ്‌ ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദെന്നു റിപ്പോര്‍ട്ട്‌. പാകിസ്‌താന്‍ ആസ്‌ഥാനമാക്കിയുള്ള ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വ്യക്‌തിയാണു മൗലവി. 2023ല്‍, രോഗിയോടൊപ്പം ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ്‌ ഷക്കീലിനെയും നബിയെയും മൗലവി ഇര്‍ഫാന്‍ അഹമ്മദ്‌ കണ്ടുമുട്ടിയത്‌. തുടര്‍ന്ന്‌ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന്‌ സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡോക്‌ടര്‍മാരെ അദ്ദേഹം വലയിലാക്കി. ഷക്കീലും നബിയും അവരുടെ മറ്റ്‌ Read More…