Spotlight

പ്രസ്താവന പിന്‍വലിക്കണമെന്ന് ലീഗ്, പറ്റില്ലെന്ന് കുഴല്‍നാടന്‍, 2000 പേരുടെ വിരുന്ന് ഉപേക്ഷിച്ചു; ഭക്ഷണം പാഴായി

മൂവാറ്റുപുഴ: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് യുഡിഎഫിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു. പ്രസ്താവന പരസ്യമായി പിൻവലിക്കണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുഴൽനാടൻ അതിന് തയ്യാറായില്ല. താൻ പ്രത്യേക ലക്ഷ്യത്തോടെയല്ല അത് പറഞ്ഞതെന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നുമാണ് കുഴൽനാടൻ വ്യക്തമാക്കിയത്. എന്നാൽ മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. വിഷയം പരിഹരിക്കപ്പെടുന്നത് വരെ കുഴല്‍നാടന്റെ വിജയാഘോഷ Read More…

Lifestyle

‘രാഹുലിന്റെ പതനം; ഉത്തരം നല്‍കേണ്ടത് അതിവേഗം വളര്‍ത്തിയവര്‍’; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി കുഴല്‍നാടന്‍

 രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്.  രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം. പോസ്റ്റിൻ്റെ പൂർണരൂപം രാഹുൽ മാങ്കൂട്ടം Read More…