ആധുനികശാസ്ത്രത്തിനും അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ക്കും നന്ദി പറയാം. ഇന്ത്യയിലെ മോശമായ രീതിയില്‍ കിടന്ന ശുഷ്ക്കവും ശൂന്യവുമായ മണ്ണില്‍ ശാസ്ത്ര സാങ്കേതികവിദ്യകളെ ഉപയോഗിച്ച് നടത്തിയ ആധുനിക വല്‍ക്കരണം തരിശുഭൂമിയെ ഒന്നാന്തരം വിളഭൂമിയാക്കി മാറ്റി. ലാന്‍ഡ്സ്കേപ്പില്‍ ചാരനിറം മാത്രമുണ്ടായിരുന്ന ഗ്രാമത്തിനും അതിന്റെ ചക്രവാളത്തിനും നല്‍കിയത് ഭാഗ്യത്തിന്റെ പച്ചനിറം. 40 വര്‍ഷമായി ക്രമാതീതമായി പെയ്യുന്ന മഴയും ഭൂഗര്‍ഭജലശോഷണവും മണ്ണൊലിപ്പും വിളനാശവും കൊണ്ട് മധ്യ പടിഞ്ഞാറന്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ മതഫേല് ഗ്രാമം നരകമായിരുന്നു. കൃഷിതകര്ച്ചയ്ക്കൊപ്പം ഗ്രാമീണരെ കടുത്ത ദാരിദ്ര്യവും പിടികൂടി. Read More…