Oddly News

വരന് വന്‍ശമ്പളവും വീടും കാറും വേണണെമന്ന് ഡിമാന്റ്, പക്ഷേ പ്രതിശ്രുതവധുവിന് സർക്കാർ ജോലിയെന്ന കള്ളം പൊളിഞ്ഞു? പിന്മാറി യുവാവ്

പ്രതിശ്രുത വധുവിന്റെ സംസ്ഥാന സർക്കാർ ജോലി താൽക്കാലികമാണെന്ന് അറിഞ്ഞതിനെത്തുടർന്ന് യുവാവ് വിവാഹാലോചനയിൽ നിന്ന് പിന്മാറി. “വിവാഹ സങ്കൽപ്പങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ” എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായത്. മാട്രിമോണി ആപ്പ് വഴി പങ്കാളിയെ തിരയുകയായിരുന്ന തന്റെ സുഹൃത്തിനാണ് ഈ അനുഭവം ഉണ്ടായതെന്ന് ഉപയോക്താവ് പറയുന്നു. സ്വകാര്യ കോളേജിൽ നിന്ന് ബി.എസ്.സി ബിരുദം നേടിയ യുവതി സംസ്ഥാന സർക്കാർ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. Read More…